'ഡിയര്‍ ഓറഞ്ച് ട്വിറ്റര്‍'...; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

By Web TeamFirst Published Aug 12, 2021, 9:44 PM IST
Highlights

ഹാഥ്‌റസ് പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ ബിജെപി ഐടി സെല്‍ മേധാവി ട്വീറ്റ് ചെയ്തിട്ടും യാതൊരു നടപടിയും ട്വിറ്റര്‍ സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നടപടിയെടുക്കാന്‍ മോദിജി അനുവാദം നല്‍കിയില്ലേയെന്നും ശ്രീനിവാസ് ട്വിറ്ററിനെ പരിഹസിച്ചു.
 

ദില്ലി: പോളിസി ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്റര്‍, അതേ കുറ്റം ചെയ്ത ബിജെപി നേതാവിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ് ബി വിയാണ് ട്വിറ്ററിനെതിരെ രംഗത്തെത്തിയത്.

ദില്ലിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ഫോട്ടോ പങ്കുവെച്ച പരാതിയെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. ഹാഥ്‌റസ് പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ ബിജെപി ഐടി സെല്‍ മേധാവി ട്വീറ്റ് ചെയ്തിട്ടും യാതൊരു നടപടിയും ട്വിറ്റര്‍ സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നടപടിയെടുക്കാന്‍ മോദിജി അനുവാദം നല്‍കിയില്ലേയെന്നും ശ്രീനിവാസ് ട്വിറ്ററിനെ പരിഹസിച്ചു.

അയ്യായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ലോക്ക് ചെയ്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം രാഹുലിന്റേതാക്കി. ട്വിറ്റര്‍ പക്ഷാപാതപരമായാണ് പെരുമാറുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, പോളിസി ലംഘിച്ചതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതെന്ന് ട്വിറ്റര്‍ വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!