'നല്ല ഭാവി'നേര്‍ന്ന് മരണസര്‍ട്ടിഫിക്കറ്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ, പിന്നാലെ തിരുത്ത്

By Web TeamFirst Published Feb 26, 2020, 5:17 PM IST
Highlights

ജനുവരി 22നാണ് ലക്ഷ്മി ശങ്കര്‍ അസുഖം ബാധിച്ച് മരിച്ചത്. പിന്നാലെ സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ അധികാരികളെ സമീപിച്ചു.

ലഖ്നൗ: ജീവിച്ചിരിക്കുന്നവർക്ക് നല്ല ഭാവി ആശംസിക്കുന്നത് പതിവാണ്. അതുപോലെ മരിച്ചവര്‍ക്ക് നല്ല ഭാവി നേരുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവവുമാണ്. എന്നാൽ, അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍.

ഉന്നാവോയിലെ സിര്‍വിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിലാണ് വില്ലേജ് അധികാരികൾക്ക് അമളിപിണഞ്ഞത്. ജനുവരി 22നാണ് ലക്ഷ്മി ശങ്കര്‍ അസുഖം ബാധിച്ച് മരിച്ചത്. പിന്നാലെ സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ അധികാരികളെ സമീപിച്ചു.

എന്നാൽ, സർട്ടിഫിക്കറ്റ് നൽകിയതിനൊപ്പം മരിച്ചയാൾക്ക് നല്ല ഭാവിക്കുള്ള ആശംസയും വില്ലേജ് അധികാരി കുറിച്ചു. സർട്ടിഫിക്കറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ  ക്ഷമചോദിച്ച് വില്ലേജ് ഓഫീസര്‍ തന്നെ രംഗത്തെത്തി. പിന്നാലെ പുതിയ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു.

Read Also: മകന്‍ മരിച്ചെന്ന് തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; 34കാരന്‍ ദുബായില്‍ പിടിയില്‍

ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് സംസ്കരിച്ച വ്യക്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി.!

ഏറ്റെടുക്കാൻ ആളില്ല; പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും

click me!