
ദില്ലി: രാജ്യത്ത് കൊവിഡ്(covid) പ്രതിദിന മരണസംഖ്യ(death rate) ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 350 മരണം ആണ് കൊവിഡ് മൂലം ഉണ്ടായത്. അതേസമയം മുംബൈ, ദില്ലി, കൊൽക്കത്ത നഗരങ്ങളിൽ കേസുകൾ കുറഞ്ഞത് ആശ്വാസമാണ്. എന്നാൽ ചെറിയ പട്ടണങ്ങളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര മുന്നറിയിപ്പ്
കേരളത്തിൽ ഇന്നലെ 28,481 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.6911പേർ . 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധി പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam