എംകെ ഗണപതിയുടെ മരണം; കര്‍ണാടക മന്ത്രി കെജെ ജോര്‍ജിന് ആശ്വാസം, സിബിഐ കേസ് റദ്ദാക്കിയത് കോടതി ശരിവെച്ചു

Published : Aug 27, 2024, 07:07 PM ISTUpdated : Aug 27, 2024, 10:00 PM IST
എംകെ ഗണപതിയുടെ മരണം; കര്‍ണാടക മന്ത്രി കെജെ ജോര്‍ജിന് ആശ്വാസം, സിബിഐ കേസ് റദ്ദാക്കിയത് കോടതി ശരിവെച്ചു

Synopsis

കെജെ ജോർജും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എംകെ ഗണപതി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു

ദില്ലി: കർണാടകയിലെ ഊർജ്ജ മന്ത്രിയും മലയാളിയുമായ കെജെ ജോർജിന് ആശ്വാസം. ഡിവൈഎസ്പിയായിരുന്ന എംകെ ഗണപതിയുടെ ആത്മഹത്യയിൽ കെജെ ജോർജിന് എതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് സുപ്രീം കോടതി ശരിവച്ചു. കേസ്  അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് കർണാടക ഹൈക്കോടതി നേരത്തെ  അംഗീകരിച്ചിരുന്നു.

ഇതിനെതിരെ ഗണപതിയുടെ സഹോദരി നല്കിയ  ഹർജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. കെജെ ജോർജും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എംകെ ഗണപതി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് കെജെ ജോർജിന്‍റെ രാജിക്ക് കേസ് ഇടയാക്കിയിരുന്നു. സത്യം നിലനില്‍ക്കും എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കെജെ ജോർജ് പ്രതികരിച്ചു. 

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; തുടർ നടപടികളുമായി പൊലീസ്, ബംഗാളി നടി ശ്രീലേഖയുടെ രഹസ്യമൊഴിയെടുക്കും

മിനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു, വൻ തുക ചോദിച്ച് ഭീഷണിപ്പെടുത്തി; നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്
ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി