കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്; സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും ചീഫ് സെക്രട്ടറി

By Web TeamFirst Published Aug 16, 2019, 3:31 PM IST
Highlights

ജമ്മു കശ്മീരില്‍ സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം അറിയിച്ചു. ടെലിഫോൺ സംവിധാനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ക്രമസമാധാനം നിലനിർത്താനള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. സർക്കാർ സ്ഥാപനങ്ങളും അധികം വൈകാതെ  പ്രവർത്തിച്ച് തുടങ്ങും. സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി പറഞ്ഞു. 

12 ദിവസം മുമ്പാണ് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. 

click me!