കോടതി വിധിയുടെ ബലത്തിൽ രണ്ടാം വരവിനൊരുങ്ങി ജയലളിതയുടെ സഹോദരപുത്രി ദീപ

Published : May 30, 2020, 09:29 AM IST
കോടതി വിധിയുടെ ബലത്തിൽ രണ്ടാം വരവിനൊരുങ്ങി ജയലളിതയുടെ സഹോദരപുത്രി ദീപ

Synopsis

കോടതി വിധി അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ദീപ ജയകുമാ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരുണ്യപ്രവ‍ർത്തനങ്ങൾ ചെയ്യുന്നതിൽ ജയലളിത എന്നും മുൻനിരയിൽ നിന്നിരുന്നു. 

ചെന്നൈ: അന്തരിച്ച മുൻതമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ ഒന്നാം നിര അവകാശികൾ അവരുടെ സഹോദരൻ്റെ മക്കളായ ദീപയും ദീപകുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിൽ വീണ്ടും തിരിച്ചെത്താൻ വഴി തേടി ദീപ. തമിഴ്നാട് രാഷ്ട്രീയത്തിൽ താൻ വീണ്ടും സജീവമാകുമെന്നും ജയലളിതയുടെ സഹോദരൻ ജയകുമാറിൻ്റെ മകൾ ദീപ ജയകുമാർ വ്യക്തമാക്കി. 

കോടതി വിധി അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ദീപ ജയകുമാ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരുണ്യപ്രവ‍ർത്തനങ്ങൾ ചെയ്യുന്നതിൽ ജയലളിത എന്നും മുൻനിരയിൽ നിന്നിരുന്നു. സ്വത്തുകൾ വിട്ടു കിട്ടുന്ന മുറയ്ക്ക് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാഷ്ട്രീയ പ്രവ‍ർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ദീപ ജയകുമാ‍ർ പറഞ്ഞു. 

ജയലളിതയുടെ പേരില്‍ നിലവിലെ എഐഎ‍ഡിഎംകെ സ‍ർക്കാർ നടത്തുന്നത് അഴിമതിയാണ്. നിലവിലെ നേതൃത്വത്തെ ജനം മടുത്തെന്നും ദീപ പറയുന്നു. അണ്ണാ ഡിഎംകെയിൽ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകൾ അന്യായമായി കൈവശപ്പെടുത്തിയവ‍ർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അവ‍ർ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരം​ഗത്തുണ്ടാകുമെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജയലളിതയുടെ മരണാനന്തരം ദീപ സ്വന്തമായി രാഷ്ട്രീയ പാ‍ർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചിരുന്നെങ്കിലും അതു കാര്യമായി ഫലം കണ്ടിരുന്നില്ല. എന്നാൽ ജയലളിതയുടെ സ്വത്തുകളുടെ അവകാശിയായി മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചതോടെ ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ദീപയ്ക്ക് ലഭിക്കുന്നത്. ഹിന്ദു പിന്തുട‍ർച്ചവകാശ നിയമം അനുസരിച്ചാണ് ദീപയും ദീപകുമാണ് ജയലളിതയുടെ സ്വത്തിന് അവകാശികൾ എന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ ഴിത്തിരിവായി സിസിടിവി ദൃശ്യം, ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ ഡോക്ടറെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് പീഡന ശ്രമം; പ്രതി പിടിയിൽ
സാമ്പത്തിക പ്രതിസന്ധി അകറ്റാൻ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം; സംഭവം ബെം​ഗളൂരുവിൽ