'നിറങ്ങള്‍ മതത്തിന് ഭീഷണിയാകില്ല, ലോകകപ്പ് ട്രോഫി ദീപിക അനാച്ഛാദനം ചെയ്തതിൽ അഭിമാനം': പഠാൻ വിവാദം പാർലമെന്റിൽ

Published : Dec 19, 2022, 06:59 PM IST
'നിറങ്ങള്‍ മതത്തിന് ഭീഷണിയാകില്ല, ലോകകപ്പ് ട്രോഫി ദീപിക അനാച്ഛാദനം ചെയ്തതിൽ അഭിമാനം': പഠാൻ വിവാദം പാർലമെന്റിൽ

Synopsis

പഠാൻ വിവാദം പാർലമെന്റിൽ ഉയർത്തി ബിഎസ്പി അംഗം ഡാനിഷ് അലി. സിനിമ നിരോധിക്കണമെന്ന ആവശ്യം ദൗർ‍ഭാഗ്യകരമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. 

ദില്ലി: പഠാൻ വിവാദം പാർലമെന്റിൽ ഉയർത്തി ബിഎസ്പി അംഗം ഡാനിഷ് അലി. സിനിമ നിരോധിക്കണമെന്ന ആവശ്യം ദൗർ‍ഭാഗ്യകരമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ലെന്നും ഫിഫ ലോകകപ്പ് ട്രോഫി ദീപിക പദുക്കോൺ  അനാച്ഛാദനം ചെയ്തത്  അഭിമാനകരം ആണെന്ന്  ലോക്സഭയിൽ വിഷയം ഉയർത്തി ഡാനിഷ് അലി പറഞ്ഞു. സിനിമ വിലക്കണമെന്ന ആവശ്യം ഖേദകരം ആണ്. സിനിമയ്ക്ക്  റിലീസ് അനുമതി നൽകാൻ സെൻസർ ബോർഡിന് സർക്കാർ നിർദ്ദേശം നൽകണമെന്ന് ഡാനിഷ് അലി ആവശ്യപ്പെട്ടു.

അതേസമയം,  പഠാൻ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.  

നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ‍ാണ് ബെഷ്റം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രം​ഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. 

Read more: ദീപിക പാദുക്കോണ്‍ ലോകകപ്പ് അനാവരണത്തിന് എത്തിയത് എങ്ങനെ; ഖത്തര്‍ ക്ഷണിച്ചിട്ടോ?, ഉത്തരം ഇതാണ്

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്