മൃഗഡോക്ടറുടെ അരുംകൊല അസ്വസ്ഥമാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

Published : Dec 01, 2019, 11:04 AM ISTUpdated : Dec 01, 2019, 11:14 AM IST
മൃഗഡോക്ടറുടെ അരുംകൊല അസ്വസ്ഥമാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

Synopsis

''ഞാന്‍ വളരെ  അസ്വസ്ഥയാണ്. അത് പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല...''

ദില്ലി: ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതി അരുംകൊല ചെയ്യപ്പെട്ട സംഭവം തന്നെ ആഴത്തില്‍ അസ്വസ്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മള്‍ക്ക് ചെയ്യാനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 

''ഹൈദരാബാദില്‍ മൃഗഡോക്ടറും സാമ്പാലില്‍ കൗമാരക്കാരിയും ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഞാന്‍ വളരെ  അസ്വസ്ഥയാണ്. അത് പ്രതിഫലിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല. സമൂഹമെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ പറയുന്നതിലേറെ നമുക്ക് പ്രവര്‍ത്തിക്കാനുണ്ട്'' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 

ഷംസാദ് ടോള്‍ പ്ലാസയിലാണ് ഡോക്ടര്‍ വാഹനം പാര്‍ക്ക് ചെയ്യാറ്. അവിടെ നിന്ന് ടാക്സിയിലോ ബസ്സിലോ ജോലി സ്ഥലത്തേക്ക് പോകും, അതാണ് പതിവ്. നവംബര്‍ 27നും അവള്‍ അതുതന്നെയാണ് ചെയ്തത്. വണ്ടി ടോള്‍ പ്ലാസയില്‍വച്ച് ടാക്സിവിളിച്ച് പോയി. തിരിച്ചുവന്നപ്പോള്‍ വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതായി കണ്ടു

നാല് പേര്‍ തൊട്ടടുത്തുണ്ടായിരുന്ന ലോറിക്ക് സമീപം ഇരിപ്പുണ്ടായിരുന്നു. അവര്‍ അവളെ വീട്ടില്‍  വിടാമെന്ന് ഏറ്റു. അന്ന് അര്‍ദ്ധരാത്രിയില്‍ അവര്‍ നാലുപേരും ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്ത് കൊന്നു. അടുത്ത ദിവസം അവളുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോസ് ഡേ വീഡിയോ പങ്കുവച്ചതിന് പിന്നാലെ യുവതിക്ക് നിയമക്കുരുക്ക്, പൊലീസ് കേസെടുക്കാൻ കാരണം വീഡിയോയിലെ മദ്യക്കുപ്പി
എംആർആ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം, ഇൻജക്ഷനിലെ പിഴവെന്ന് കുടുംബം, പ്രതിഷേധം