മാനനഷ്ടക്കേസ് വിധിയിലെ സ്റ്റേ: രാഹുൽ നൽകിയ അപ്പീലിൽ വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ? നി‍ര്‍ണായകം

Published : Jul 07, 2023, 06:33 AM ISTUpdated : Jul 07, 2023, 06:36 AM IST
മാനനഷ്ടക്കേസ് വിധിയിലെ സ്റ്റേ: രാഹുൽ നൽകിയ അപ്പീലിൽ വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ? നി‍ര്‍ണായകം

Synopsis

വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കേണ്ടി വരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്.

ദില്ലി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കേണ്ടി വരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്.

മുഖ്യമന്ത്രി രാജിവെക്കണം, മണിപ്പൂർ സംഘർഷം പാർലമെന്റ് സമിതി ചർച്ച ചെയ്യണം, പ്രധാനമന്ത്രി മൗനം വെടിയണം: കോൺഗ്രസ്

ജസ്റ്റിസ് ഹേമന്ദ് പ്രചകിന്‍റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്.

ഏക സിവിൽ കോഡ്; സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടി, വിമർശിച്ച് പിണറായി വിജയൻ

PREV
Read more Articles on
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ