'ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവർ' ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശം; രാഹുലിനെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി

Published : Mar 31, 2023, 09:18 PM ISTUpdated : Mar 31, 2023, 09:29 PM IST
'ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവർ' ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശം; രാഹുലിനെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി

Synopsis

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി.  

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി.  ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചാണ് ഹരിദ്വാർ കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ആർഎസ്എസ് പ്രവര്‍ത്തകൻ കമൽ ഭഡോരിക്ക് വേണ്ടിയാണ് താൻ പരാതി ഫയൽ ചെയ്തതെന്നാണ് അഭിഭാഷകൻ അരുൺ ബഡോറിയ അറിയിച്ചിരിക്കുന്നത്. ഹർജി ഏപ്രിൽ 12-ന് കോടതി പരിഗണിക്കുമെന്നും അദ്ദേഹം പരഞ്ഞു.  ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് ഞങ്ങൾ പരാതി നൽകിയത്. രണ്ട് വകുപ്പുകളും ക്രിമിനൽ അപകീർത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം, ആർഎസ്എസുകാർ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നു അന്ന് രാഹുൽ പറഞ്‍ത്. ഭാരത് ജോഡോ യാത്ര  ഹരിയാനയിലെ അംബാല ജില്ലയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു പരാര്‍ശം. 

രാഹുൽ അന്ന് പറഞ്ഞത്

ഹരിയാന മഹാഭാരതത്തിന്റെ നാടാണ്, ആരായിരുന്നു കൗരവർ? 21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാൻ ആദ്യം നിങ്ങളോട് പറയാം, അവർ കാക്കി ട്രൗസർ ധരിക്കുന്നു, അവർ കൈയിൽ ലാത്തി പിടിക്കുകയും ശാഖയിൽ പോവുകയും ചെയ്യുന്നു.... ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നു, രാഹുൽ തുടര്‍ന്നു.
 
'പാണ്ഡവർ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല, എന്തുകൊണ്ട്? അവർ തപസ്വികളായിരുന്നതിനാലാണ്.  നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക് അറിയാമായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനങ്ങളിൽ ഒപ്പുവച്ചു. എന്നാൽ നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാരുടെ ശക്തി ഇതിന് പിന്നിലുണ്ടായിരുന്നു.  

ജനങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല. പക്ഷേ അന്നത്തെ പോരാട്ടം ഇന്നും അങ്ങനെ തന്നെ. ആര് തമ്മിലുള്ള പോരാട്ടം? ആരാണ് പാണ്ഡവർ? അർജ്ജുനാ, ഭീമൻ തുടങ്ങിയവർ ... അവർ തപസ്സ് ചെയ്യാറുണ്ടായിരുന്നു, പാണ്ഡവർ ഈ മണ്ണിൽ വിദ്വേഷം പടർത്തുന്നതായും നിരപരാധിയായ ഒരു വ്യക്തിക്കെതിരെ എന്തെങ്കിലും  ചെയ്യുന്നതായും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം പ്രസംഗത്തിനിടെ ചോദിച്ചിരുന്നു.

Read more:  'വിദേശ ഇടപെടൽ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്, അതിൽ നമ്മളൊരുമിച്ച്'; രാഹുല്‍ വിഷയത്തില്‍ കപിൽ സിബൽ

ഒരു വശത്ത് ഈ അഞ്ച് തപസ്വികൾ ഉണ്ടായിരുന്നു. മറുവശത്ത് തിങ്ങിനിറഞ്ഞ ഒരു സംഘം ഉണ്ടായിരുന്നു. പാണ്ഡവരോടൊപ്പം എല്ലാ മതത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു, ഈ  ഭാരത് ജോഡോ  യാത്ര പോലെ.  ആരും ആരോടും എവിടെ നിന്ന് വരുന്നു എന്ന്  ചോദിക്കുന്നില്ല.  പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു, അവരും വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നിരുന്നു എന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല