മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല, സിബിഐയുടെ വാദം കോടതി അംഗീകരിച്ചു

Published : Mar 31, 2023, 05:43 PM IST
മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല, സിബിഐയുടെ വാദം കോടതി അംഗീകരിച്ചു

Synopsis

സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ദില്ലി : മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ദില്ലി റോസ് അവന്യൂ  കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More : ഐക്യം പ്രധാനം, പ്രശ്നം കെപിസിസി പരിഹരിക്കട്ടെ, മത്സരിക്കണോയെന്ന് മുരളി തന്നെ തീരുമാനിക്കട്ടെ: താരീഖ് അൻവർ

PREV
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു