'പിന്തുടര്‍ന്ന് ഇന്ത്യ വേട്ടയാടും': ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

Published : May 11, 2025, 01:46 PM ISTUpdated : May 11, 2025, 02:10 PM IST
'പിന്തുടര്‍ന്ന് ഇന്ത്യ വേട്ടയാടും': ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

Synopsis

ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല.

ദില്ലി: ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരണം നൽകി. 

പാക് സൈന്യത്തിന്‍റെ കമാൻഡ് സെന്‍ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂര്‍ നൽകി. ലഖ്നൗവിലെ പുതിയ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. 

അടിയന്തരമായി ദില്ലിയിൽ തുടരേണ്ടതിനാലാണ് ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയുടെ നിർമാണോദ്ഘാടനത്തിന് നേരിട്ട് വരാൻ കഴിയാതിരുന്നത്. പ്രതിരോധരംഗത്ത് രാജ്യത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താൻ കഴിയേണ്ടതുണ്ട്. അതിർത്തിയിലെ സാഹചര്യത്തിൽ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പൊഖ്റാൻ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്‍റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് മിസൈൽ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. 

പ്രതിരോധരംഗത്ത് മുന്നിൽ നിന്നാലേ ലോകം നമ്മെ ശക്തരായി കരുതൂ എന്ന് എപിജെ അബ്ദുൾ കലാം പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ സൈനികരംഗത്തെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിർമാണരംഗത്ത് നിർണായക ചുവടുവയ്പ്പാണ് ഈ നിർമാണ ശാല. ഇത് വരെ ഈ ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയിൽ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തി.

ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പക്ഷേ പാകിസ്ഥാൻ ഇന്ത്യയിലെ ആരാധനാലയങ്ങളെയും ജനവാസമേഖലകളെയും ഒരു പോലെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ധീരമായി ചെറുത്തു തോൽപിച്ചു. സർജിക്കൽ സ്ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോഴത്തെ ഈ ആക്രമണം എല്ലാം ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു എന്നും അദ്ദേഹം വിശദമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം