പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം, ഓൺലൈനായി പ്രതിഫലം കൈപ്പറ്റി; രണ്ട് പേർ പഞ്ചാബ് പൊലീസിന്‍റെ പിടിയിൽ

Published : May 11, 2025, 01:14 PM ISTUpdated : May 11, 2025, 02:07 PM IST
 പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം, ഓൺലൈനായി പ്രതിഫലം കൈപ്പറ്റി; രണ്ട് പേർ പഞ്ചാബ് പൊലീസിന്‍റെ പിടിയിൽ

Synopsis

ദില്ലിയിലെ പാക്ക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പിടിയിലായത്

ദില്ലി:പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം രണ്ട് പേർ പഞ്ചാബ് പൊലീസിന്‍റെ  പിടിയിലായി. ദില്ലിയിലെ പാക്ക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പിടിയിലായത്. മലേർകോട്‌ല പൊലീസാണ്  ഇവരെ പിടികൂടിയത്.  സ്വദേശിക്ക് സൈനിക നീക്കങ്ങൾ ചോർത്തി നൽകി എന്നതാണ് ഒരാൾക്കെതിരായ  കുറ്റം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹായിയായ മറ്റൊരാളെയും പിടികൂടിയത്.

നിർണായക സൈനിക നീക്കങ്ങൾ ചോർത്തിയെന്നാണ് എഫ്ഐആർ. വിവരങ്ങൾ കൈമാറിയതിന് ഓൺലൈനിലൂടെ പ്രതിഫലം കൈപ്പറ്റി. പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായത്. ഇവരിൽ നിന്ന് രണ്ട്  മൊബൈൽ പിടികൂടി. മറ്റ് വിവരങ്ങൾ പൊലീസ് പങ്ക് വച്ചിട്ടില്ല. വിശദമായ അന്വേഷണം നടക്കുമെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു

 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ