Rajnath Singh| ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല; ചൈനക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

Published : Nov 18, 2021, 03:40 PM ISTUpdated : Nov 18, 2021, 05:21 PM IST
Rajnath Singh|  ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല; ചൈനക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

Synopsis

ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ല. പ്രകോപനത്തിന് ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ്.l

ദില്ലി: ചൈനക്ക് (China) മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് (rajnath singh). ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ല. പ്രകോപനത്തിന് ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ്. 

അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്‍റെ മറവില്‍ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഈ വിഷയത്തിലുള്ള നിലപാടും യോഗത്തില്‍  മുന്‍പോട്ട് വച്ചേക്കുമെന്നാണ് സൂചന. 

Chinese Incursion | അരുണാചലിൽ ചൈന ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ

ഇതിനിടെ ദോക്ലാമില്‍ ഭൂട്ടാന്‍റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.  കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവെന്നാണ് വ്യക്തമാകുന്നത്. 2017 ല്‍ ഇന്ത്യ- ചൈന ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപം ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത് സേനാ വിന്യാസത്തിനാകാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'