Delhi Air pollution|ദില്ലിയിലെ വായു മലിനീകരണം ​ഗുരുതരമായി തുടരുന്നു; സാഹചര്യങ്ങൾ സുപ്രീംകോടതി പരിശോധിക്കും

Published : Nov 15, 2021, 01:55 AM IST
Delhi Air pollution|ദില്ലിയിലെ വായു മലിനീകരണം ​ഗുരുതരമായി തുടരുന്നു; സാഹചര്യങ്ങൾ സുപ്രീംകോടതി പരിശോധിക്കും

Synopsis

 സാഹചര്യങ്ങൾ ഇന്ന് സുപ്രീംകോടതി പരിശോധിക്കും. മലിനീകരണം തടയാൻ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ദില്ലി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തിൽ സര്‍ക്കാരുകളുടെ അഭിപ്രായം ഇന്ന് കോടതി പരിശോധിക്കും

ദില്ലി: ദില്ലിയിൽ വായു മലിനീകരണം  (Air pollution)  ഗുരുതരമായി തന്നെ തുടരുന്നു. ഇന്നലെ വായു നിലവാര സൂചിക 400 ൽ താഴെയായി കുറഞ്ഞെങ്കിലും ഇന്ന് കൂടാനാണ് സാധ്യത. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ സ്കൂളുകൾ അടക്കുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ ഇന്ന് സുപ്രീംകോടതി പരിശോധിക്കും. മലിനീകരണം തടയാൻ കര്‍ശന നടപടി വേണമെന്ന് ശനിയാഴ്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ദില്ലി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇക്കാര്യത്തിൽ സര്‍ക്കാരുകളുടെ അഭിപ്രായം ഇന്ന് കോടതി പരിശോധിക്കും. അതേസമയം, വായു മലിനീകരണം രൂക്ഷമായതോടെ നാല് ജില്ലകളിലെ സ്കൂളുകള്‍ ഹരിയാന അടച്ചിട്ടു. ഒപ്പം തന്നെ ഈ ജില്ലകളിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഹരിയാന തീരുമാനിച്ചിട്ടുണ്ട്.. ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളിലാണ് ഹരിയാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഏഴു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ ജില്ലകളിലെ വായുവിന്‍റെ നിലവാരം വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമായതിനാലാണ് സ്കൂളുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത് എന്നാണ് ഹരിയാന സര്‍ക്കാര്‍ പറയുന്നത്.

രാജ്യതലസ്ഥാനത്തെ വായുവിന്‍റെ നിലവാരം സംബന്ധിച്ച് സുപ്രീംകോടതി ഗൗരവമായ ഇടപെടല്‍ നടത്തിയതിന് പിന്നാലെ ഹരിയാന സര്‍ക്കാറിന്‍റെ എയര്‍‍ ക്വാളിറ്റി കമ്മീഷണ്‍ ഞായറാഴ്ച നടത്തിയ യോഗത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ദില്ലിയുടെ അയല്‍ ജില്ലകളില്‍ സ്കൂളുകള്‍ അടച്ചിടാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നടപടിയെടുത്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തിവയ്ക്കുന്നതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള 40 ശതമാനത്തോളം മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഹരിയാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

അതേ സമയം മാലിന്യങ്ങള്‍ കത്തിക്കുന്നതും, റോഡുകള്‍ തൂക്കുന്നതും അടക്കം നാല് ജില്ലകളില്‍ താല്‍കാലികമായി നിരോധിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ വെള്ളം തളിക്കാനും പദ്ധതിയുണ്ട്. അതേ സമയം ഗുര്‍ഗാവിലെ വായുവിന്‍റെ ഗുണനിലവാരം രണ്ട് ദിവസമായി തുടരുന്ന 'ഗുരുതരം' എന്ന അവസ്ഥയില്‍ നിന്നും 'മോശം' എന്ന അവസ്ഥയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇവിടുത്തെ വായുവിന്‍റെ ഗുണനിലവാരം ശനിയാഴ്ച എക്യൂഐയില്‍ 441 ആയിരുന്നെങ്കില്‍ ഞായറാഴ്ച അത് 287 ആണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; മുസ്‌ലിം ലീഗ് എംപിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി, നോട്ടീസ് അയച്ച് കോടതി
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ