Omicron : ഒമിക്രോണ്‍ വ്യാപനം; ദില്ലിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു, നാളെ മുതല്‍ നിലവില്‍ വരും

Published : Dec 26, 2021, 11:03 PM ISTUpdated : Dec 26, 2021, 11:06 PM IST
Omicron : ഒമിക്രോണ്‍ വ്യാപനം; ദില്ലിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു, നാളെ മുതല്‍ നിലവില്‍ വരും

Synopsis

നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തുക. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടി.

ദില്ലി: ഒമിക്രോണ്‍ (Omicron) വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ദില്ലിയും (Delhi) രാത്രി കർഫ്യൂ (Night Curfew) പ്രഖ്യാപിച്ചു. നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തുക. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടി.

അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ദില്ലി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ദില്ലി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

Also Read: പാർട്ടികൾക്ക് നിയന്ത്രണം, പുതുവത്സരാഘോഷം കരുതലോടെ, ബംഗ്ലൂരുവില്‍ രാത്രി കർഫ്യു

Also Read: കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം, സന്ദർശനം കൊവിഡും ഒമിക്രോണും കൂടിയ സംസ്ഥാനങ്ങളിൽ

രാജ്യത്ത് ഓമിക്രോൺ രോഗികളുടെ എണ്ണമുയരുകയാണ്. 422 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗം പടരാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് പരിശോധന കർശനമാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത് ഓക്സിജൻറെ ആവശ്യം 800 മെട്രിക് ടൺ കടന്നാൽ ലോക്ഡൌൺ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഒമ്പതോളം സംസ്ഥാനങ്ങളിൽ രാത്രി കാല കർഫ്യൂ ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. 

Also Read: രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വർധന; ആകെ രോഗികൾ 400 ന് അടുത്ത്

PREV
Read more Articles on
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം