Asianet News MalayalamAsianet News Malayalam

New Year Celebration : പാർട്ടികൾക്ക് നിയന്ത്രണം, പുതുവത്സരാഘോഷം കരുതലോടെ, ബംഗ്ലൂരുവില്‍ രാത്രി കർഫ്യു

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

night curfew in karnataka for 10 days in karnataka bangalore
Author
Bengaluru, First Published Dec 26, 2021, 1:24 PM IST

ബംഗ്ലൂരു : ബംഗ്ലൂരുവില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക (karnataka ) സര്‍ക്കാര്‍. ചൊവാഴ്ച്ച മുതല്‍ ജനുവരി ആറ് വരെ രാത്രി കര്‍ഫ്യൂ (Night Curfew ) പ്രഖ്യാപിച്ചു. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ.പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാന്‍  അനുമതിയുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി പരിശോധിക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിന്റെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിലാണ് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയത്.

രാജ്യത്ത് ഓമിക്രോൺ രോഗികളുടെ എണ്ണമുയരുകയാണ്. 422 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗം പടരാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് പരിശോധന കർശനമാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത് ഓക്സിജൻറെ ആവശ്യം 800 മെട്രിക് ടൺ കടന്നാൽ ലോക്ഡൌൺ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. എട്ടോളം സംസ്ഥാനങ്ങളിൽ രാത്രി കാല കർഫ്യൂ ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. 

 

 

 

Follow Us:
Download App:
  • android
  • ios