ദില്ലി അസംബ്ലി തെരഞ്ഞെടുപ്പ്; ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി, 46 സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കും

By Web TeamFirst Published Jan 14, 2020, 7:31 PM IST
Highlights

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം 46 സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കും. കെജ്രിവാൾ കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ദില്ലി സീറ്റിൽ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തങ്ങളുടെ മുഴുവൻ സ്ഥാനാര്‍ത്ഥികളെയും ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം 46 സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കും. കെജ്രിവാൾ കഴിഞ്ഞ തവണ മത്സരിച്ച ന്യൂ ദില്ലി സീറ്റിൽ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. 

പ്രമുഖ നേതാവ് ആദിഷി കൽക്കാജി മണ്ഡലത്തിലും മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലും ജനവിധി തേടും. ആകെ 70 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

ജാമിയ സംഘർഷത്തിൽ ആരോപണം ഉയർന്ന അമാനുത്തുള്ള ഖാൻ ഓഖ്ലയിൽ വീണ്ടും മത്സരിക്കും. സ്ഥാനാര്‍ത്ഥിപ്പട്ടികയിൽ എട്ട് പേര്‍ സ്ത്രീകളാണ്.

click me!