ഗുരുതര തകരാര്‍; ഇന്‍റിഗോ വിമാനം പറന്നില്ല, വിമാനത്തില്‍ നിതിന്‍ ഗഡ്കരിയും

Published : Aug 13, 2019, 11:22 AM IST
ഗുരുതര തകരാര്‍; ഇന്‍റിഗോ വിമാനം പറന്നില്ല, വിമാനത്തില്‍ നിതിന്‍ ഗഡ്കരിയും

Synopsis

വിമാനത്തിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കം മുഴുവന്‍ യാത്രികരും മറ്റൊരു വിമാനത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്

നാഗ്പൂര്‍: ഗുരുതര തകരാറുമൂലം യാത്ര ഒഴിവാക്കിയ ഇന്‍റിഗോ വിമാനത്തില്‍ കേന്ദ്രമന്ച്രി നിതിന്‍ ഗഡ്കരിയും. പറക്കുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് വിമാനത്തിന്‍റെ തകരാര്‍ കണ്ടെത്തിയത്. 

ഇന്‍റിഗോ 6ഇ 636 എന്ന വിമാനം നാഗ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടിയലാണ് തകരാറുണ്ടെന്ന് പൈലറ്റ് വിവരം നല്‍കിയത്. ഇതോടെ പൈലറ്റ് യാത്ര ഒഴിവാക്കുകയും റണ്‍വെയില്‍ നിന്ന് തിരിച്ചുപോകുകയും ചെയ്തു. 

വിമാനത്തിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കം മുഴുവന്‍ യാത്രികരും മറ്റൊരു വിമാനത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്. നാഗ്പൂപൂരില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് നിതിന്‍ ഗഡ്കരി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും, പണിമുടക്കുന്നവർക്ക് ശമ്പളമില്ല, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം