യാത്ര തിരിച്ചത് ഇന്ത്യയിലേക്ക്, റോമിലേക്ക് വഴിതിരിച്ചതോടെ ഇറ്റാലിയൻ യുദ്ധവിമാനങ്ങളെത്തി; സുരക്ഷിത ലാൻഡിംഗ്

Published : Feb 24, 2025, 12:09 PM IST
യാത്ര തിരിച്ചത് ഇന്ത്യയിലേക്ക്, റോമിലേക്ക് വഴിതിരിച്ചതോടെ ഇറ്റാലിയൻ യുദ്ധവിമാനങ്ങളെത്തി; സുരക്ഷിത ലാൻഡിംഗ്

Synopsis

199 യാത്രക്കാരുള്ള വിമാനം റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയെന്നും ആവശ്യമായ പരിശോധനകൾക്ക് ശേഷം വീണ്ടും പുറപ്പെടാൻ അനുമതി നൽകിയെന്നും എയര്‍ലൈൻസ് അറിയിച്ചു

ദില്ലി: ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ കാരണങ്ങളാൽ ഞായറാഴ്ച റോമിലേക്ക് വഴിതിരിച്ചുവിട്ടു. എന്നാല്‍, ഈ ബോംബ് ഭീഷണി വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. വിമാനം സുരക്ഷിതമായി റോമിൽ ഇറക്കിയെന്നും പരിശോധനയ്ക്ക് വിധേയമാക്കിയെന്നും തിങ്കളാഴ്ച ദില്ലിയിലേക്കുള്ള യാത്ര തുടരുമെന്നുമാണ് എയർലൈൻസ് പിന്നീട് അറിയിച്ചത്.

199 യാത്രക്കാരുള്ള വിമാനം റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയെന്നും ആവശ്യമായ പരിശോധനകൾക്ക് ശേഷം വീണ്ടും പുറപ്പെടാൻ അനുമതി നൽകിയെന്നും എയര്‍ലൈൻസ് അറിയിച്ചു. എന്നാല്‍, സുരക്ഷാ ആശങ്കയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. പക്ഷേ വിമാനം ദില്ലിയിൽ ഇറങ്ങുന്നതിന് മുമ്പ് പ്രോട്ടോക്കോൾ പ്രകാരം ഒരു പരിശോധന കൂടി ആവശ്യമാണെന്ന് എയര്‍ലൈൻ വ്യക്തമാക്കിയിട്ടുണ്ട്. 

ദില്ലിയിലേക്ക് പോകുന്നതിന് മുമ്പ് ക്രൂവിന് ആവശ്യമായ വിശ്രമം അനുവദിക്കുന്നതിനായാണ് ഫ്ലൈറ്റ് രാത്രി മുഴുവൻ റോമിൽ തന്നെ തുടര്‍ന്നത്. ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ എത്തിയ അകമ്പടി നല്‍കിയാണ് വിമാനത്തെ റോമിലേക്ക് കൊണ്ടുപോയത്. അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഇറ്റാലിയൻ തലസ്ഥാനത്തെ അധികൃതർ എബിസി ന്യൂസിനോട് പറഞ്ഞു. 

ബോയിംഗ് 787-9 വിമാനം ഡ്രീംലൈനർ കാസ്പിയൻ കടലിന് മുകളിൽ എത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഇ-മെയിൽ വഴി ലഭിച്ച ഭീഷണി അടിസ്ഥാനരഹിതമാണെന്ന് പിന്നീട് കണ്ടെത്തി. റോമിൽ എത്തിയ ശേഷം യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ നിന്ന് ഇറങ്ങി. ലാൻഡിംഗിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ റോമിലേക്ക് വരുന്ന അമേരിക്കൻ എയര്‍ലൈൻസിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 

ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോർമറിന്, നഷ്ടം പഞ്ചായത്ത് നികത്തണമെന്ന് കെഎസ്ഇബി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി