
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടിൽ ഇ ഡി സംഘം. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്‍റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് വിവരം. ദില്ലി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്‍റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി നിർണായക നീക്കവുമായി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെജ്രിവാളും ആം ആദ്മി പാർട്ടി ഇതിനകം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസിൽ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെജ്രിവാളിന്‍റെ അറസ്റ്റ് ഇപ്പോൾ തടയില്ലെന്ന് ഉച്ചക്ക് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾക്കകം ഇ ഡി സംഘം കെജ്രിവാളിന്‍റെ വീട്ടിലെത്തിയെന്നതിനാൽ തന്നെ അറസ്റ്റ് സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ.
അതേസയം മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എ എ പി നേതാക്കൾ കെജരിവാളിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. ഇവിടെ കെജരിവാളിന്‍റെ നിയമസംഘം കൂടിയാലോചന നടത്തുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam