ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; വീഡിയോ പുറത്ത്, നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷൻ

Published : Apr 29, 2023, 12:38 PM IST
ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; വീഡിയോ പുറത്ത്, നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷൻ

Synopsis

'അറപ്പുളവാക്കുന്നതാണ് യുവാവിന്‍റെ ചെയ്ത്തി', ഇയാളെ കണ്ടെത്തി ഉടനടി കർശന നടപടിയെടുക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു.

ദില്ലി:  മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെയായരുന്നു യുവാവിന്‍റെ പ്രവൃത്തി. ഡെൽഹി മെട്രോയിലാണ് സംഭവം നടന്നത്. യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനും ഡെൽഹി മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു. മൊബൈൽ ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.

'അറപ്പുളവാക്കുന്നതാണ് യുവാവിന്‍റെ ചെയ്ത്തി', ഇയാളെ കണ്ടെത്തി ഉടനടി കർശന നടപടിയെടുക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. സംഭവം അതീവ ഗുരുതരമായ വിഷയമാണ്. വീഡിയോയിലുള്ള യുവാവിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട വനിതാ കമ്മീഷൻ അധ്യക്ഷ എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കണമെന്ന് പൊലീസിന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. ഡെൽഹി മെട്രോയോടും സ്വാതി മലിവാൾ വിശദീകരണം ആവശ്യപ്പെട്ടു.

'മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടാണ് യുവാവ് സ്വയംഭോഗം ചെയ്യുന്നത്. ഇത് കണ്ട്  സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർഡ ശ്രദ്ധിക്കുന്നത് കണ്ടിട്ടും യുവാവ് തന്‍റെ പ്രവൃത്തി നിർത്തിയില്ല. സഹയാത്രികാരിലൊരാള്‍ മൊബൈലില്‍ പകർത്തിയ വീഡിയോ ആണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.  

ദില്ലി മെട്രോയിൽ ഇതുപോലുള്ള പ്രവൃത്തികൾ വളരെയധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അങ്ങനെ മെട്രോയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി മലിവാൾ ആവശ്യപ്പെട്ടു. വീഡിയോ പുറത്ത് വന്നതോടെ യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മെട്രോ അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനും കോറിഡോറും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ഡൽഹി മെട്രോയുടെ ഹെൽപ്‌ലൈനിൽ അറിയിക്കാനും അധികൃതർ നിർദ്ദേശിച്ചു. അതേസമയം  സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദേവേഷ് കുമാർ മഹ്‍ല അറിയിച്ചു.   

Read More : സ്കൂൾ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ബോധരഹിതനായി; വാഹനം നിർത്തി രക്ഷകനായി ഏഴാം ക്ലാസുകാരൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു