കുഴഞ്ഞുവീഴുന്നതിനു മുൻപ് തന്നെ ഡ്രൈവർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതോടെ കുട്ടികൾ ഭയന്ന് നിലവിളിക്കുന്നതും കേൾക്കാം.
സ്കൂൾ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ബോധരഹിതനായതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ബാലൻ ബസ് നിർത്തി സഹപാഠികൾക്ക് രക്ഷകനായി. അമേരിക്കയിലെ മിഷിഗണിൽ ആണ് സംഭവം. വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡ്രൈവർ ബോധരഹിതനായി കുഴഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ട ബസ്സിൽ ഉണ്ടായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ബാലന്റെ ഇടപെടലാണ് ഒരു വലിയ അപകടം ഒഴിവാക്കിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതിന് മുൻപ് തന്നെ വാഹനം നിർത്താൻ ഈ കുട്ടിക്ക് സാധിച്ചു. 66 കുട്ടികളായിരുന്നു മൊത്തം ബസ്സിൽ ഉണ്ടായിരുന്നത്.
വാറൻ കൺസോളിഡേറ്റഡ് സ്‌കൂൾ ബസിലെ വിദ്യാർത്ഥികളുമായി വരികയായിരുന്ന ബസ് ആണ് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഡിലൺ റീവ്സിന്റെ സമയോചിതമായ ഇടപെടലാണ് 66 കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്. സ്കൂൾ അധികൃതർ പുറത്തുവിട്ട വീഡിയോയിൽ ബോധരഹിതനായി ഡ്രൈവർ സീറ്റിൽ കുഴഞ്ഞുവീണതോടെ ഡിലൺ റീവ്സ് വേഗത്തിൽ ഡ്രൈവർകരിക്കിലെത്തി വാഹനത്തിൻറെ നിയന്ത്രണമേറ്റെടുത്ത് സുരക്ഷിതമായി റോഡിന് അരികിൽ നിർത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
വാഹനത്തിനുള്ളിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കുഴഞ്ഞുവീഴുന്നതിനു മുൻപ് തന്നെ ഡ്രൈവർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതോടെ കുട്ടികൾ ഭയന്ന് നിലവിളിക്കുന്നതും കേൾക്കാം. അപ്പോഴാണ് വേഗത്തിൽ ഡ്രൈവർ സീറ്റിലേക്ക് എത്തിയ ഡിലൺ റീവ്സ് ബ്രേക്ക് ചവിട്ടി വാഹനം നിർത്തി എല്ലാവരെയും സുരക്ഷിതമാക്കിയത്. ഇതിനിടയിൽ റീവ്സ് ആരെങ്കിലും അടിയന്തര സഹായത്തിനായി 911 -ൽ വിളിക്കാനും ആരും പേടിക്കേണ്ടതില്ല താൻ വാഹനം നിർത്തി എന്ന് പറഞ്ഞ് മറ്റു കുട്ടികളെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം സ്കൂൾ അധികൃതർ പുറത്തുവിട്ടതോടെ വലിയ അഭിനന്ദനങ്ങൾ ആണ് സമയോചിതമായ ഇടപെടൽ നടത്തി സംഭവിക്കാമായിരുന്നു ദുരന്തത്തിൽ നിന്നും നിരവധി ജീവനുകളെ രക്ഷിച്ച റീവ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
