ദില്ലിയിലെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മരണം; സാമ്പിള്‍ കൊവിഡ് പരിശോധനക്കയച്ചു, സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Web Desk   | Asianet News
Published : May 06, 2020, 02:36 PM IST
ദില്ലിയിലെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ മരണം; സാമ്പിള്‍ കൊവിഡ് പരിശോധനക്കയച്ചു, സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Synopsis

ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ പൊലീസ് കോണ്‍സ്റ്റബിളിന് വടക്ക് കിഴക്കന്‍ ദില്ലിയിലായിരുന്നു ഡ്യൂട്ടി

ദില്ലി: ദില്ലിയില്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഇയാളുടെ കൊവിഡ് 19 പരിശോധനാഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ 31 കാരനായ കോണ്‍സ്റ്റബിളിന് വടക്ക് കിഴക്കന്‍ ദില്ലിയിലായിരുന്നു ഡ്യൂട്ടി. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് പെട്ടന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. രാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ വച്ചാണ് പൊലീസ് ഓഫീസര്‍ മരിച്ചത്. 

 പൊലീസ് ഓഫീസറുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇതിന്‍റെ ഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച