
ദില്ലി: ദില്ലി ലഫ്റ്റണന്റ് ഗവർണ്ണർ വി.കെ സക്സേന നൽകിയ മാനനഷ്ടകേസിൽ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്ക്കർ കുറ്റക്കാരിയെന്ന് ദില്ലി കോടതി. സാകേത് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ്മയുടെതാണ് വിധി. രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് മേധ പട്ക്കർക്കെതിരെ ചുമത്തിയിരിക്കുന്നത്. ടെലിവിഷൻ ചാനലിലൂടെയും വാർത്താ കുറിപ്പിലൂടെയും തന്നെ മേധാ പട്കർ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു വി.കെ സക്സേനയുടെ ആരോപണം.
അതേസമയം മേധാ പട്കറും വി.കെ സക്സേനയും തമ്മിൽ 2000 മുതലേ നിയമ പോരട്ടത്തിലാണ്. നർമ്മദ ബചാവോ ആന്ദോളനെതിരെ പരസ്യങ്ങൾ നൽകിയതിന്, അന്ന് അഹ്മദാബാദ് ആസ്ഥാനമായ നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബേർട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ മോധാവിയായിരുന്ന വി.കെ സക്സേനക്കെതിരെ മേധാ പട്കറാണ് ആദ്യം കേസ് നൽകിയത്. ഇതിന് പിന്നാലെ സക്സേനയും കേസ് നൽകി. സക്സേനയ്ക്കെതിരായ കേസിൽ തുടർ നടപടികൾ താത്കാലികമായി സ്റ്റേ ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam