
ദില്ലി: മുസഫർപൂർ ഷെൽട്ടർ ഹോം കേസിൽ 19 പ്രതികൾ കുറ്റക്കാരാണെന്ന് ദില്ലി സാകേത് കോടതി വിധിച്ചു. പ്രധാന പ്രതി ബ്രിജേഷ് താക്കൂറും കുറ്റക്കാരനാണെന്ന് ജഡ്ജി സൗരഭ് കുൽശ്രേത്ര വിധിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേർ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കരപ്പെട്ടുവെന്നതാണ് കേസ്. താക്കൂറിനെതിരെ പോക്സോ പ്രകാരം ലൈംഗീകാതിക്രമത്തിനും കൂട്ടബലാത്സംഗത്തിനും കേസെടുത്തു.
ബ്രജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് അഭയകേന്ദ്രങ്ങളെക്കുറിച്ച് നടത്തിയ സാമൂഹിക ഓഡിറ്റ് റിപ്പോർട്ടിലൂടെയാണ് ഇവിടുത്തെ കുട്ടികൾ നേരിടുന്ന പീഡനം പുറം ലോകം അറിയുന്നത്. പ്രശ്നം വിവാദമായതോടെ 2019 മേയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം പൂർത്തിയാക്കുകയാരിന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam