പാക്ക് ചാരനെന്ന് സംശയം; വാരണാസിയില്‍ യുവാവ് മിലിറ്ററി ഇന്‍റലിജന്‍റ്സിന്‍റെ പിടിയില്‍

By Web TeamFirst Published Jan 20, 2020, 3:37 PM IST
Highlights

പാക്കിസ്ഥാനിലെ ഐഎസ്ഐ ഏജന്‍റുമാര്‍ക്ക് നിര്‍ണായകമായ സൈനിക രഹസ്യങ്ങള്‍ യുവാവ് ചോര്‍ത്തി നല്‍കിയെന്നാണ് മിലിറ്ററി ഇന്‍റിലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരം.

വാരണാസി: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്‍റാണെന്ന്(ഐഎസ്ഐ) സംശയിക്കുന്ന യുവാവിനെ ഉച്ചര്‍പ്രദേശിയില്‍ മിലിറ്ററി ഇന്‍റലിജന്‍സ് പിടികൂടി. ഉത്തര്‍ പ്രദേശിലെ വാരണാസിക്കടുത്ത് ചിറ്റുപൂര്‍ സ്വദേശിയായ റാഷിദ് അഹമ്മദാണ് മിലിറ്ററി ഇന്‍റലിജന്‍സിന്‍റെയും ഉത്തര്‍ പ്രദേശ് ആന്‍റി ടെറര്‍ സ്ക്വാഡിന്‍റെയും പിടിയിലായത്.

പാക്കിസ്ഥാനിലെ ഐഎസ്ഐ ഏജന്‍റുമാര്‍ക്ക് നിര്‍ണായകമായ സൈനിക രഹസ്യങ്ങള്‍ യുവാവ് ചോര്‍ത്തി നല്‍കിയെന്നാണ് മിലിറ്ററി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ആര്‍മി ക്യാംപിന്‍റെ ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ പകര്‍ത്തി ഐസ്ഐക്ക് അയച്ചുവെന്നും സൂചനയുണ്ട്. രണ്ട് തവണ റാഷിദ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

click me!