
ദില്ലി: ദില്ലിയില്‍ പ്രതിദിന കൊവിഡ് രോഗബാധ കുറഞ്ഞു. ഇന്ന രോഗബാധിതരായത് 5879 പേര്‍. 5,23,117 രോഗബാധിതരാണ് ദില്ലിയിലുള്ളത്. അതേസമയം ഇവിടുത്തെ മരണനിരക്കില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 111 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 8270 ആയി. ഈ മാസം ഇത് മൂന്നാം തവണയാണ് പ്രതിദിന മരണം നൂറു കടക്കുന്നത്. ദില്ലിയിലെ ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 4,75,106 ആണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം കനക്കുന്നതിനൊപ്പം പ്രതിദിന കൊവിഡ് ബാധയും ഉയരുകയാണ്. രോഗവ്യാപനം അധികമായ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷണത്തിനായി കഴിഞ്ഞ ദിവസം കേന്ദ്ര സംഘത്തെ അയച്ചിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷണ സംഘത്തെ അയച്ച് സ്ഥിതി വിലയിരുത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam