
ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച രാത്രി നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് സിസോദിയ കൊവിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ പനിയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഇല്ല. ഞാൻ ആരോഗ്യവാനാണ്. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹങ്ങളും ഉള്ളതിനാൽ എത്രയും വേഗം ജോലിയിലേക്ക് മടങ്ങിയെത്തും. സിസോദിയ ട്വിറ്ററിൽ കുറിച്ചു.
ദില്ലിയിൽ ഇന്ന് 3229 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 2.21 ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 4770 ആയി.
Read Also: തദ്ദേശഭരണ തെരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം വേണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാർ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam