
ദില്ലി: ദില്ലിയിൽ പീരാഗർഹി ഫാക്ടറിയിൽ തീപിടുത്തം. രക്ഷാപ്രവർത്തനത്തിന് ഇടയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന്
അധികൃതർ പറഞ്ഞു.
അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇനിയും എത്ര ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വരാത്തതാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്. മുപ്പത്തിയഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam