കൊവിഡ് ചികിത്സ ദില്ലിക്കാർക്ക് മാത്രം, നിര്‍ണായക തീരുമാനവുമായി കെജ്രിവാൾ സര്‍ക്കാര്‍

By Web TeamFirst Published Jun 7, 2020, 3:58 PM IST
Highlights

സർക്കാർ നിയോഗിച്ച ഡോ. മഹേഷ് വെർമ്മ കമ്മീഷന്റെ ശുപാർശപ്രകാരമാണ് തീരുമാനം. സര്‍ക്കാര്‍ സ്വകാര്യമേഖലകളിലുള്ള നൂറ്റി അന്‍പതോളം ആശുപത്രികളിലാണ് നിയന്ത്രണം.

ദില്ലി: ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ദില്ലിക്കാർക്ക് മാത്രമായി ചുരുക്കി കെജ്രിവാള്‍ സ‍ർക്കാ‍ർ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബാധകമല്ല. സർക്കാർ നിയോഗിച്ച ഡോ. മഹേഷ് വെർമ്മ കമ്മീഷന്റെ ശുപാർശപ്രകാരമാണ് തീരുമാനം. സര്‍ക്കാര്‍ സ്വകാര്യമേഖലകളിലുള്ള നൂറ്റി അമ്പതോളം ആശുപത്രികളിലാണ് നിയന്ത്രണം.

എന്നാല്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ട്. രോഗികളുടെ  തിരക്ക്  ഒഴിവാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ 15000 കിടക്കകൾ കൂടി ആശുപത്രികളില്‍ സജ്ജമാക്കാനും തീരുമാനിച്ചു. 

കൊവിഡ് രോഗിയുമായി ഇടപെട്ടാൽ ആരോഗ്യപ്രവ‍ര്‍ത്തക‍ര്‍ക്ക് നിരീക്ഷണം നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശമിറക്കി

2012 ലെ സെൻസെസ് പ്രകാരം ഒരു കോടി പത്തു ലക്ഷമാണ് ദില്ലിയിലെ ജനസംഖ്യ. അതേ സമയം ചികിത്സ ദില്ലിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധങ്ങള്‍ക്കിടയാക്കിയേക്കും. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദില്ലിയിൽ എത്തി താമസിക്കുന്ന മലയാളികളടക്കമുള്ള നിരവധി പേരെ ബാധിക്കുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. 

click me!