കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ചില്ല; നാല് വിമാന കമ്പനികൾക്കെതിരെ കേസെടുത്ത് ദില്ലി സർക്കാർ

By Web TeamFirst Published Apr 18, 2021, 4:56 PM IST
Highlights

വിസ്താരാ, ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഏഷ്യ എന്നീ വിമാന കമ്പനികൾക്കെതിരെയാണ് ദില്ലി സർക്കാർ നടപടി സ്വീകരിച്ചത്.

ദില്ലി: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ദില്ലിക്ക് യാത്ര ചെയ്യാൻ അനുവദിച്ച നാല് വിമാന കമ്പനികൾക്കെതിരെ കേസെടുത്ത് ദില്ലി സർക്കാർ. വിസ്താരാ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ എന്നീ വിമാന കമ്പനികൾക്കെതിരെയാണ് ദില്ലി സർക്കാർ നടപടി സ്വീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്ന് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ദില്ലിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചതിനെതിരെയാണ് നടപടി. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 
click me!