Delhi Violence: ഒരാൾ കൂടി പിടിയിൽ; ഏറ്റുമുട്ടലിനൊടുവിൽ കസ്റ്റഡിയിലെടുത്തത് പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെ

Published : Apr 20, 2022, 08:44 AM ISTUpdated : Apr 20, 2022, 10:11 AM IST
Delhi Violence: ഒരാൾ കൂടി പിടിയിൽ; ഏറ്റുമുട്ടലിനൊടുവിൽ കസ്റ്റഡിയിലെടുത്തത് പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെ

Synopsis

പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെയാണ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത്. ഇയാൾക്കെതിരെ അറുപതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി.  


ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടയിൽ സംഘർഷമുണ്ടായ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെയാണ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത്. ഇയാൾക്കെതിരെ അറുപതോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി.

സംഘർഷത്തിൽ  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി പൊലീസ് ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ. 

അതേസമയം, സംഭവത്തിൽ വി എച്ച് പി ക്കെതിരെ എടുത്തിരിക്കുന്ന കേസ് വ്യാജമെന്ന് സംഘടന പറഞ്ഞു. അനുവാദത്തോടെയാണ് റാലി നടത്തിയന്നാണ്  വിഎച്ച് പി പറയുന്നത്. ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജ്ജർ രംഗത്തെത്തി.സംഘർഷത്തിന് പിന്നിൽ എഎപിയാണെന്ന വാദം ശക്തമാക്കുകയാണ് ബിജെപി. ഇന്നലെ ദില്ലി പൊലീസ് മേധാവിയെ കണ്ട ബിജെപി നേതാക്കൾ പ്രതികളുടെ എഎപി ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. 

Read Also: ദില്ലി സംഘർഷം: വ്യാജകേസെന്ന് വിഎച്ച്പി,പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്