സെൻട്രൽ വിസ്തയുടെ നിർമ്മാണം സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി ഹൈക്കോടതി

By Web TeamFirst Published May 31, 2021, 11:25 AM IST
Highlights

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ദില്ലിയിലെ ഭരണസിര കേന്ദ്രത്തിന്‍റെ മുഖച്ഛായ മാറ്റുന്ന സെൻട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. 

കൊച്ചി: പുതിയ പാർലമെൻ്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കമുളള സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ ദില്ലി ഹൈക്കോടതി ഹർജിക്കാരനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹർജി തള്ളുകയും ചെയ്തു. 

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് തന്നെയാണ് ജോലിക്കാർ തങ്ങുന്നത്. പ്രത്യേക ഉദ്ദേശത്തോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയതെന്നും കോടതി വിമർശിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് താൽക്കാലികമായി സ്റ്റേ ഏർപ്പെടുത്തണമെന്നായിരുന്നു  ഹർജിയിലെ ആവശ്യം. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽപ്പെടുത്തിയതിനെയും ഹർജി ചോദ്യം ചെയ്തിരുന്നു.

എന്നാൽ ഹർജി നൽകിയത്  നിയമ പ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും സെൻട്രൽ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നുമാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. സെൻട്രൽ വിസ്ത പദ്ധതിക്കെതിരായി ഹർജി നൽകിയത് നിയമപ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഹർജിക്കാരന് പിഴ വിധിച്ച് ഹർജി തള്ളണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ദില്ലിയിലെ ഭരണസിര കേന്ദ്രത്തിൻറെ മുഖച്ഛായ മാറ്റുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണം തുടരുന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.  ഇതിന് താൽക്കാലികമായി സ്റ്റേ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടയിൽ ഹർജിയെത്തിയത്. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽപ്പെടുത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്

നിർമ്മാണ സ്ഥലത്തിന് പുറത്ത് താമസക്കുന്നവരാണ് ജോലികളിൽ ഏർപ്പെടുന്നതെന്ന ഹർജിക്കാരൻ്റെ ആരോപണം സർക്കാർ തള്ളിയിരുന്നു. ഹർജിക്കാർ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക്ക് പരേഡ് നടക്കുന്ന രാജ്പഥിൻറെ പുനർനിർമ്മാണം മാത്രമാണ്. ഇത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തതിന് വേണ്ടിയാണെന്നും സർക്കാർ ഹർജിയിൽ അവകാശപ്പെട്ടു. ജോലിക്കാർ എല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.  

click me!