കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

By Web TeamFirst Published Mar 28, 2024, 1:53 PM IST
Highlights

ഇതിനിടെ, ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ  വിചാരണ കോടതിയില്‍ എത്തിച്ചു

ദില്ലി: മദ്യ നയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ ദില്ലി ഹൈക്കോടതി. നിലവില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഇതിനിടെ, ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ അല്‍പസമയം മുമ്പ് വിചാരണ കോടതിയില്‍ എത്തിച്ചു.

ദില്ലി  റൗസ് അവന്യു ജില്ലാ കോടതിയിലാണ് വൻ സുരക്ഷയോടെ അരവിന്ദ് കെജ്രിവാളിനെ എത്തിച്ചത്.  കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു സുരക്ഷാ കൂട്ടിയിട്ടുണ്ട്. ദില്ലി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർ കോടതിയിൽ എത്തി. അരവിന്ദ് കെജ്രിവാളിന്‍രെ ഭാര്യ സുനിത കെജരിവാൾ കോടതിയിൽ എത്തി. കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നായിരിക്കും ഇഡി ആവശ്യപ്പെടുക. 

ദില്ലിയിൽ രാഷ്ട്രപതി ഭരണം? മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ആലോചനയുമായി കേന്ദ്രം

 

click me!