'എന്ത് വില നല്‍കേണ്ടി വന്നാലും പിന്മാറില്ല' ; വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി, ബിജെപി വിടുമോ? അഭ്യൂഹം ശക്തം

Published : Mar 28, 2024, 01:45 PM IST
'എന്ത് വില നല്‍കേണ്ടി വന്നാലും പിന്മാറില്ല' ; വൈകാരിക കത്തുമായി വരുണ്‍  ഗാന്ധി, ബിജെപി വിടുമോ? അഭ്യൂഹം ശക്തം

Synopsis

വരുൺ ​ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും, കോൺ​ഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്. 

ദില്ലി: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി. പിലിഭിത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും, എന്ത് വില നൽകേണ്ടി വന്നാലും പിൻമാറില്ലെന്നും പിലിഭിത്തിലുള്ളവരുടെ അനു​ഗ്രഹം വേണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കത്തിലൂടെ വരുൺ അഭ്യർത്ഥിച്ചു.

രണ്ടുതവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. പിലിഭിത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വരുൺ ​ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും, കോൺ​ഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്. 

'ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാൻ ഗൂഡാലോചന'; ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി അഭിഭാഷകരുടെ കത്ത്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'