ദില്ലി ആരോഗ്യമന്ത്രിക്ക് കൊവിഡ് ഭേദമായി, ഇന്ന് ആശുപത്രി വിടും

By Web TeamFirst Published Jun 26, 2020, 7:00 PM IST
Highlights

ആരോഗ്യസ്ഥിതി മോശമായതിനെ നേരത്തെ ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക് വിധേയനാക്കിയിരുന്നു. 

ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കോവിഡ്‌ ഭേദമായി. പരിശോധന ഫലം നെഗറ്റീവ് ആയതോട ജെയിൻ ഇന്ന് ആശുപത്രി വിടും. ആരോഗ്യ സ്ഥിതി മോശമായതിനെ നേരത്തെ ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക് വിധേയനാക്കിയിരുന്നു. ശക്തമായ പനിയെയും ശ്വാസ തടസത്തെയും തുടർന്നാണ് ഈ മാസം 17 ന് സത്യേന്ദർ ജെയിനെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡ് 19: ദില്ലി ആരോഗ്യ മന്ത്രിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്; പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലും ജയിന്‍ പങ്കെടുത്തിരുന്നുവെന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. 

സംസ്ഥാനത്ത് ഇന്ന് 150 കൊവിഡ് കേസുകൾ: തലസ്ഥാനത്ത് അടക്കം പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാ

 

 

 

 

click me!