ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി; കർശന ഉപാധികളോടെ ജൂൺ 1 മുതൽ 3വരെ

Published : May 22, 2026, 12:39 PM ISTUpdated : May 22, 2026, 01:09 PM IST
UMER KAHLID

Synopsis

കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദില്ലി: ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര സാഹചര്യം ഇല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഉമര്‍ ഖാലിദിന് 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയത്. ഇതിനെതിരെയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടും ഉമര്‍ ഖാലിദിന്‍റെ അമ്മാവന്‍റെ മരണാന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടും ഉള്ള കാര്യങ്ങള്‍ക്കുമാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ജൂണ്‍ 1 രാവിലെ 7 മുതൽ ജൂണ്‍ 3 വൈകുന്നേരം 5 മണിവരെ 3 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഇപ്പോള്‍ ദില്ലി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ചാണ് നടപടി. നേരത്തെ 15 ദിവസമാണ് ആവശ്യപ്പെട്ടത്. 1 ലക്ഷം രൂപ ജാമ്യനിബന്ധനയുടെ ഭാഗമായി കെട്ടിവെക്കണം എന്നുള്ള കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി മേഖലയിൽ മാത്രമേ പോകാൻ പാടുള്ളൂ, എവിടെയാണോ താമസിക്കുന്നത് അതിന്‍റെ അഡ്രസ് നൽകണം, അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആശുപത്രിയിലല്ലാതെ മറ്റ് ആശുപത്രികളിലോ സ്ഥലങ്ങളിലോ പോകരുത്, ഒരു മൊബൈൽ നമ്പര്‍ മാത്രമേ കൈവശം വെക്കാവൂ തുടങ്ങിയ നിബന്ധനകളാണ് കോടി നിര്‍ദേശിച്ചിരിക്കുന്നത്.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കം ചോർത്താൻ ദേശീയപാതയിൽ സിസിടിവി, പാകിസ്ഥാനിൽ ലൈവ്, പ്രതിഫലം 40,000 രൂപ; പത്താൻകോട്ട് സ്വദേശി പിടിയിൽ
പൂർണ മന്ത്രിസഭാ യോഗത്തിൽ സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി; 'ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടണം, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണം'