ഇഡിക്ക് കനത്ത തിരിച്ചടി; പ്രബീർ പുർകായസ്തക്ക് എതിരായ കേസുകൾ റദ്ദാക്കി ദില്ലി ഹൈക്കോടതി, അധികാര ദുർവിനിയോ​ഗമെന്ന് വിമർശനം

Published : Jun 10, 2026, 11:24 PM ISTUpdated : Jun 10, 2026, 11:26 PM IST
Prabir Purkayastha

Synopsis

ഐ ആൻഡ് ബി മന്ത്രാലയം നൽകിയ പരാതി ഒരു അടിസ്ഥാനത്തിൽ ആയിരുന്നു 2020 ദില്ലി പൊലീസ് ഇഒഡബ്ല്യു കേസെടുത്തത്.

ദില്ലി: ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയ്ക്ക് എതിരായ കേസുകൾ റദ്ദാക്കി ദില്ലി ഹൈക്കോടതി. ദില്ലി പൊലീസും ഇഡിയും മത്തിയ കേസുകളാണ് റദ്ദാക്കിയത്. ഇഡിക്ക് എതിരെ ദില്ലി ഹൈക്കോടതി അതിരൂക്ഷ വിമർശനവും നടത്തി. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതം. വിദേശ ഫണ്ട് സ്വീകരിച്ചതിൽ ന്യൂസ് ക്ലിക്ക് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 

ഐ ആൻഡ് ബി മന്ത്രാലയം നൽകിയ പരാതി ഒരു അടിസ്ഥാനത്തിൽ ആയിരുന്നു 2020 ദില്ലി പൊലീസ് ഇഒഡബ്ല്യു കേസെടുത്തത്. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകൾ അടക്കം വ്യാപക റെയിഡുകൾ നടന്നു. 9 കോടിയുടെ നിക്ഷേപം അനധികൃതമായി സ്വീകരിച്ചു എന്നായിരുന്നു കേസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോണിയയെയും രാഹുലിനെയും കണ്ട് വിജയ്, സിപിഐ ആസ്ഥാനത്തും എത്തി; തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി സന്ദർശനം
എൻഡിഎ ഭരണം അസാധ്യമായത് പലതും സാധ്യമാക്കിയെന്ന് മോദി; ജാൽമുരി വിളമ്പി സുവേന്ദു, പ്രശംസയുമായി കമൽഹാസനും