കൊവിഡ് വ്യാപനം; ദില്ലി കടുത്ത നിയന്ത്രണങ്ങളിലേക്ക്, മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ഹൈക്കോടതി

Published : Apr 07, 2021, 11:31 AM IST
കൊവിഡ് വ്യാപനം; ദില്ലി കടുത്ത നിയന്ത്രണങ്ങളിലേക്ക്, മാസ്ക് ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ഹൈക്കോടതി

Synopsis

വീട്ടിൽ മുതിർന്ന പൗരന്മാർ ഉണ്ടെങ്കിൽ മറ്റുള്ളവർ വീടിനകത്തും മാസ്ക് ധരിക്കണമെന്ന് ദില്ലി ഹൈക്കോടതി...

ദില്ലി: കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. ദില്ലിയിൽ പൊതുയിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി. മാസ്ക് സുരക്ഷാ കവചമെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. 

വീട്ടിൽ മുതിർന്ന പൗരന്മാർ ഉണ്ടെങ്കിൽ മറ്റുള്ളവർ വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കോടതി. തനിച്ച് കാറോടിച്ച് പോകുന്നവർക്കും മാസ്ക് നിർബന്ധമാണ്. മാസ്ക് ഇല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിർദ്ദേശിച്ചു. 

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.  ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.
 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ