പ്രതിഷേധം എങ്ങനെ ഭീകരവാദം ആകും? യുഎപിഎ ദുരുപയോ​ഗത്തിനെതിരെ ദില്ലി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

By Web TeamFirst Published Jun 15, 2021, 5:43 PM IST
Highlights

പ്രതിഷേധങ്ങൾ രാജ്യദ്രോഹമോ ഭീകരവാദമോ അല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സമാധാനപൂർണ്ണമല്ലെങ്കിൽ പോലും എങ്ങനെ ഭീകരവാദം ആകും എന്ന് കോടതി ചോദിച്ചു.

ദില്ലി: യുഎപിഎ ദുരുപയോഗത്തിനെതിരെ ആഞ്ഞടിച്ച് ദില്ലി ഹൈക്കോടതി. പ്രതിഷേധങ്ങൾ രാജ്യദ്രോഹമോ ഭീകരവാദമോ അല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഒരു പ്രതിഷേധം കൊണ്ട് തകരുന്നതല്ല രാജ്യത്തിൻറെ അടിസ്ഥാനം. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് പാർലമെൻറിൻറെ നല്ല ഉദ്ദേശത്തിന് എതിരാണ്. പ്രതിഷേധങ്ങൾ സമാധാനപൂർണ്ണമല്ലെങ്കിൽ പോലും എങ്ങനെ ഭീകരവാദം ആകും എന്ന് കോടതി ചോദിച്ചു. എതിർസ്വരം അടിച്ചമർത്തുമ്പോൾ ഭീകരവാദത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും ഇടയിലെ സീമ സർക്കാർ മറക്കുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!