സിവിൽ സർവീസ് കോച്ചിംഗ് സെന്‍ററിലെ ദുരന്തം; 5 പേർ കൂടി അറസ്റ്റിൽ, പാര്‍ലമെന്‍റിൽ പ്രതിഷേധം ഉയർത്തി കോൺഗ്രസ്

Published : Jul 29, 2024, 12:25 PM ISTUpdated : Jul 29, 2024, 12:37 PM IST
സിവിൽ സർവീസ് കോച്ചിംഗ് സെന്‍ററിലെ ദുരന്തം; 5 പേർ കൂടി അറസ്റ്റിൽ, പാര്‍ലമെന്‍റിൽ പ്രതിഷേധം ഉയർത്തി കോൺഗ്രസ്

Synopsis

കോച്ചിംഗ് സെന്‍റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ വണ്ടി ഓടിച്ച് കെട്ടിടത്തിന്‍റെ ഗേറ്റ് തകർത്ത ഡ്രൈവർ എന്നിവരടക്കം ആണ് അറസ്റ്റിലായത്. 

ദില്ലി: ദില്ലി കോച്ചിംഗ് സെന്‍ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്‍റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ വണ്ടി ഓടിച്ച് കെട്ടിടത്തിന്‍റെ ഗേറ്റ് തകർത്ത ഡ്രൈവർ എന്നിവരടക്കം ആണ് അറസ്റ്റിലായത് 
വാണിജ്യപരമായ ഒരവിശ്യത്തിനും ബേസ്മെന്‍റുകളില്‍ അനുമതിയില്ലെന്ന് ഡിസിപി എം ഹർഷവർധൻ വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം, ഈ വിഷയത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിഷയം കെ സി വേണുഗോപാല്‍ എംപി ലോക്സഭയില്‍ ഉന്നയിക്കുകയും ചെയ്തു. സ്ഥാപനം അനധികൃതമായി പ്രവർത്തിക്കുകയായിരുന്നുവെന്നും കോച്ചിംഗ് സെന്‍റര്‍ മാഫിയ തന്നെയുണ്ടെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളെ  നിയന്ത്രിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. 

രാജ്യസഭയില്‍ ചര്‍ച്ചയാവശ്യപ്പെട്ട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികളും നോട്ടീസ് നല്‍കി. എന്നാല്‍, കെ സി വേണുഗോപാല്‍ എംപിയുടെ വിമര്‍ശനത്തിന്  കോച്ചിംഗ് സെന്‍ററുകള്‍ക്കായി കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയുണ്ടെന്ന് പറഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ന്യായീകരണവാദം ഉന്നയിക്കുകയായിരുന്നു. കോച്ചിംഗ് സെന്‍ററിലെ ദുരന്തം ആശങ്കയുണ്ടാക്കുന്നുവെന്നാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകര്‍ പറഞ്ഞു. കോച്ചിംഗ് സെന്‍ററുകൾ കൂണുകൾ പോലെ മുളച്ചുപൊങ്ങുകയാണ്. പത്രങ്ങളുടെ പേജുകൾ നിറച്ചാണ് പരസ്യം വരുന്നതെന്നും ജഗദീപ് ധൻകർ പറഞ്ഞു. രാജ്യസഭയിൽ വിഷയത്തില്‍ ചർച്ചക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ശൂന്യവേളക്ക് ശേഷം  രണ്ടര മണിക്കൂര്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം,  നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടണം തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. ഒരുപാട് സ്വപ്നങ്ങളുമായി വന്ന വിദ്യാർത്ഥികളാണ് മരിച്ചത്. പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നരഹത്യക്ക് കേസ് എടുക്കണമെന്നും ഇനിയാർക്കും ഈ അവസ്ഥ വരരുതെന്നും ഹൈബി ഈഡൻ എംപിയും വ്യക്തമാക്കി. 

ദില്ലിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗുരുതര നിയമലംഘനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. പാര്‍ക്കിങിനുള്ള ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തിയിരുന്നു. 

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദില്ലിയിലെ സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ചര്‍ച്ചയില്‍ വീഴ്ചകള്‍ എണ്ണമിടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും മറുപടി പറയേണ്ടി വരും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല