ജഫ്രബാദിലെ ഉപരോധസമരം: രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ദില്ലി കനത്ത സുരക്ഷയില്‍

By Web TeamFirst Published Feb 24, 2020, 8:37 AM IST
Highlights

ഇന്നലെ വൈകുന്നേരം സമരത്തിനിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷ വലയത്തിലാണ് പ്രദേശം. കൂടുതൽ പൊലീസിനെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചു. ജഫ്രബാദ്, മൗജ്പൂർ ബാബർപൂർ മെട്രോസ്റ്റേഷനുകളാണ് അടച്ചത്. ജഫ്രബാദിൽ നടക്കുന്ന ഷഹീൻബാഗ് മോഡൽ  ഉപരോധസമരം രണ്ടാം ദിവസത്തിലും തുടരുകയാണ്. ജഫ്രബാദ് മെട്രോ സ്റ്റേഷനു സമീപം പ്രധാനപാത ഉപരോധിച്ചാണ് സമരം. ഇന്നലെ വൈകുന്നേരം സമരത്തിനിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷ വലയത്തിലാണ് പ്രദേശം. കൂടുതൽ പൊലീസിനെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സിഎഎ അനുകൂലികളും സമരക്കാരും തമ്മിലാണ് കല്ലേറുണ്ടായത്.

അലിഗഢ് സംഘർഷം; ആക്രമണത്തിന് പിന്നിൽ വിദ്യാർത്ഥിനികളെന്ന് മജിസ്ട്രേറ്റ്

ഇരുവിഭാഗത്തെയും പിരിട്ടുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രകോപനം ഉണ്ടാക്കരുത് എന്ന ഇരു വിഭാഗത്തോടും പൊലീസ് അഭ്യർത്ഥിച്ചു. ജഫ്രബാദിന് പിന്നാലെ സീലംപൂരിലും,ചാന്ദ്ബാഗിലും സമരം ശക്തമായിട്ടുണ്ട്. കൂടാതെ ഇന്നലെ അലിഗഢിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് ബന്ധം താൽക്കാലിക നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയിലാണ് പൊലീസ്. 

'പാകിസ്ഥാനികൾ എന്നാണ് വിളി, കടുത്ത വേദനയുണ്ട്', ഷഹീൻ ബാഗ് സമരക്കാർ സുപ്രീംകോടതിയോട്

 

 

click me!