
ദില്ലി: 17 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്. 2006 -ൽ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വർഷങ്ങൾക്കിപ്പുറം 32-ാം വയസിൽ യുവതിയെ കണ്ടെത്തിയത്. ദില്ലിയിലെ വാടക മുറിയിൽ താമസിച്ച് വരവെ ന്യൂദില്ലിയിലെ ഗോകൽപുരിയിൽ ആയിരുന്നു ഇവരെ കണ്ടെത്തിയത്..
മെയ് 22 ന്, സീമാപുരി പൊലീസ് സ്റ്റേഷനിൽ ഒരു രഹസ്യ വിവരം ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 17 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയെന്ന് പരാതിയുള്ള ഇന്ന് 32 വയസുള്ള യുവതിയെ കണ്ടത്തുകയായിരുന്നുവെന്ന് ഡിസിപി ഷഹ്ദര രോഹിത് മീണ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് 2006ൽ ഗോകുൽപുരി പൊലീസ് സ്റ്റേഷനിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2006-ലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടിൽ നിന്ന് പോയ ശേഷം പെൺകുട്ടി യുപിയിൽ ദീപക് എന്നയാളോടൊപ്പം താമസിച്ചുവരികയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.
ഒടുവിൽ ഇയാളുമായി തെറ്റിപ്പിരിഞ്ഞ് ലോക്ക്ഡൌൺ കാലത്താണ് ദില്ലിയിലെ ഗോകൽപുരിയിൽ താമസം തുടങ്ങിയത്. ഇക്കാര്യങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, ദില്ലിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 116 കൂട്ടികളടക്കം 301 -ഓളം പേരെ ഷഹ്ദാര ജില്ലയിൽ നിന്ന് മാത്രം കണ്ടെടുത്തതായി ഡിസിപി ഷഹ്ദര രോഹിത് മീണയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Read more: അധ്യാപികമാരും പ്രധാനധ്യാപികയും തമ്മിൽ പൊരിഞ്ഞ അടി, കാരണം കേട്ട് മൂക്കിൽ വിരൽ വച്ച് കുട്ടികൾ!
അതേസമയം, ദില്ലിയിലെ ശ്രദ്ധ വോൾക്കർ മോഡൽ കൊലപാതകം ഹൈദരാബാദിലും റിപ്പോർട്ട് ചെയ്തു. യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പൊലീസ് പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.... Read more.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam