മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിനെ നാളെ ഇഡി ചോദ്യം ചെയ്യും, രാഷ്ട്രീയ വേട്ടയെന്ന് പ്രിയങ്ക കക്കാര്‍

Published : Nov 01, 2023, 11:40 AM IST
മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിനെ നാളെ ഇഡി ചോദ്യം ചെയ്യും, രാഷ്ട്രീയ വേട്ടയെന്ന് പ്രിയങ്ക കക്കാര്‍

Synopsis

അഴിമതി ആരോപണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിനെതിരെ സാധ്യമായ നിയമവഴികൾ തേടുമെന്നും പ്രിയങ്ക കക്കാര്‍ പറഞ്ഞു.

ദില്ലി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ നാളെ ചോദ്യം ചെയ്യാൻ ഇഡി. മുഖ്യമന്ത്രി ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എഎപി അറിയിച്ചു. ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താൻ ബിജെപി നടത്തുന്ന നീക്കമെന്ന് ദേശീയ വക്താവ് പ്രിയങ്ക കക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അവര്‍ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് മനപ്പൂർവ്വമായ രാഷ്ട്രീയ വേട്ടയാണ്.

ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമം.  ഇതിന്‍റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അഴിമതി ആരോപണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിനെതിരെ സാധ്യമായ നിയമവഴികൾ തേടുമെന്നും പ്രിയങ്ക കക്കാര്‍ പറഞ്ഞു. അതേസമയം, അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇഡി നോട്ടീസിനെതിരെ മറ്റു നിയമവഴികളെ കുറിച്ച് ആംആദ്മി പാര്‍ട്ടി ചർച്ച നടത്തുന്നുണ്ട്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. കേസിൽ സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നത്. സഞ്ജയ് സിങ്ങിലൂടെ കെജ്രിവാളിലേക്ക് ഏജൻസികൾ വിരൽ ചൂണ്ടുമ്പോൾ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഉന്നത എഎപി നേതാക്കൾ ദില്ലിയിൽ സ്ഥിതി വിലയിരുത്തിയത്. അറസ്റ്റ് ഉണ്ടായാലും രാജിവെക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടുണ്ട്. കള്ളക്കേസിൽ കുടുക്കി ജയിലടക്കാനുള്ള ബിജെപി നീക്കം വിലപ്പോകില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. 

ദില്ലി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുന്നിൽ; മണിക്കൂറുകൾ പിന്നിട്ട് ചോദ്യം ചെയ്യൽ

 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്