
പാട്‌ന: റോഡ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് ലിറ്റര്‍ കണക്കിന് വിദേശമദ്യം മോഷ്ടിച്ച് നാട്ടുകാര്‍. 2016 മുതല്‍ സമ്പൂര്‍ണ മദ്യനിരോധനമുള്ള ബിഹാറിലെ ദേശീയപാത രണ്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
അനധികൃതമായി മദ്യം കടത്തുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്രവര്‍ത്തനത്തിനെത്തുന്ന നാട്ടുകാരെ കണ്ടതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ കാറിന്റെ ഉള്‍വശം നോക്കിയപ്പോഴാണ് ലിറ്റര്‍ കണക്കിന് മദ്യക്കുപ്പികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ രക്ഷപ്രവര്‍ത്തനത്തിന് എത്തിയവരും വിവരം അറിഞ്ഞ് ഓടി കൂടിയവരും കൈയിലെടുക്കാന്‍ സാധിക്കുന്ന കുപ്പികളുമായി ഓടുകയായിരുന്നു. ചിലര്‍ ബാഗുകളിലും സഞ്ചികളിലുമായാണ് മദ്യം ശേഖരിച്ചത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷന്‍ കാറാണ് അനധികൃത മദ്യക്കടത്തിനിടെ അപകടത്തില്‍പ്പെട്ടത്. അപകട വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കുപ്പികളുമായി പ്രദേശവാസികള്‍ സ്ഥലംവിട്ടിരുന്നു.
മദ്യക്കുപ്പികളുമായി ഓടുന്ന നാട്ടുകാരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പ്രദേശവാസികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അസി. കമ്മീഷണര്‍ പ്രേം പ്രകാശ് അറിയിച്ചു.
അനധികൃത മദ്യനിര്‍മ്മാണം; 266 കുപ്പിയും ഉപകരണങ്ങളുമായി പ്രവാസി പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ വഫ്ര മേഖലയില്‍ അനധികൃത മദ്യനിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസി അറസ്റ്റില്‍. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ്് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ വിഭാഗമായ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രതിയെ പിടികൂടിയത്. മദ്യം നിര്‍മ്മിക്കാനുള്ള 90 ബാരല്‍ വസ്തുക്കളും മറ്റ് ഉപകരണങ്ങളും വില്‍പ്പനയ്ക്കായി വച്ചിരുന്ന 266 കുപ്പി മദ്യവും പിടിച്ചെടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വെച്ച് കുത്തേറ്റു, നില ഗുരുതരം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam