ദില്ലി ഓർഡിനൻസ്: സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

Published : Jul 17, 2023, 05:27 PM ISTUpdated : Jul 17, 2023, 10:05 PM IST
ദില്ലി ഓർഡിനൻസ്: സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

Synopsis

ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംബന്ധിച്ച് തർക്കത്തിൽ ദില്ലി സർക്കാരിന് അനൂകുലമായ വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് നൽകിയത്. ഇതിനെ മറിക്കടയ്ക്കാനാണ് കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവന്നത്

ദില്ലി : ദില്ലി ഓർഡിനൻസിനെതിരെ ദില്ലി എഎപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടേക്കും. ഹർജിയിൽ വിശദവാദം കേൾക്കാൻ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. എന്നാൽ ഭരണഘടന ബെഞ്ചിന് ഹർജി വിട്ടാൽ വേഗത്തിൽ തീർപ്പുണ്ടാകില്ലെന്ന് ദില്ലി സർക്കാർ കോടതിയെ അറിയിച്ചു.

അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക് മടങ്ങാം, കർണാടക പൊലീസ് അകമ്പടി വേണ്ട: സുപ്രീം കോടതി

നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം സംബന്ധിച്ച് തർക്കത്തിൽ ദില്ലി സർക്കാരിന് അനൂകുലമായ വിധി സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് നൽകിയത്. ഇതിനെ മറിക്കടയ്ക്കാനാണ് കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവന്നത്. ഓഡിനൻസ് ഈ വർഷക്കാല സമ്മേളനത്തിൽ പാർലമെന്റിന്റെ മേശപുറത്ത് വെക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേ സമയം ഡിഇ ആർ സി ചെയർമാന്റെ നിയമനം സംബന്ധിച്ച വിഷയത്തിൽ ദില്ലി ലഫ് ഗവർണറും മുഖ്യമന്ത്രിയും സമവായത്തിൽ എത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഇരുവരും രാഷ്ട്രീയത്തിനപ്പുറം നിലപാടിലേക്ക് മാറണമെന്ന് കോടതി ഉപദേശിച്ചു. രണ്ടു പേരും ചേർന്ന് നടത്തി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേര് നിർദ്ദേശിക്കാൻ കോടതി ആവശ്യപ്പെട്ടു. 

ഡല്‍ഹിയിലേക്ക് മനഃപൂര്‍വം വെള്ളം ഒഴുക്കിവിട്ട് പ്രളയമുണ്ടാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി; മറുപടിയുമായി ഹരിയാന

അതേ സമയം, ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോണ്‍ഗ്രസില്‍ ധാരണയായി. പാർലമെന്‍റ് നയരൂപീകരണ സമിതി യോ​ഗത്തിലാണ് തീരുമാനം. ദില്ലി സർക്കാരിന്റെ അധികാര പരിധിയിൽ കൈ കടത്തുന്നതിന് വേണ്ടിയാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിനെതിരെ പാർലമെന്റിൽ ആം ആദ്മി പാർട്ടി അവതരിപ്പിക്കുന്ന ബില്ലിനെ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷം പിന്തുണയ്ക്കും. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ കത്തുന്നു; ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കും, ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കർ
ഞെട്ടി കോൺഗ്രസ്, വമ്പൻ വാർത്ത പ്രതീക്ഷിച്ച് ബിജെപി ക്യാമ്പ്; 6 എംഎല്‍എമാർ എൻഡിഎയിലേക്ക് ചാടുമെന്ന അഭ്യൂഹങ്ങൾ ബിഹാറിൽ ശക്തം