രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ബിഷ്ണോയി സംഘം; പൊളിച്ചടുക്കി ദില്ലി പൊലീസ്, 7 പേർ അറസ്റ്റിൽ

Published : Oct 25, 2024, 08:21 PM IST
രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ബിഷ്ണോയി സംഘം; പൊളിച്ചടുക്കി ദില്ലി പൊലീസ്, 7 പേർ അറസ്റ്റിൽ

Synopsis

പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

ദില്ലി: ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഏഴ് പേരെ ദില്ലി പൊലീസ് പിടികൂടി. രാജസ്ഥാനിൽ ഒരാളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ ​7 പേരെയാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

ലോറൻസ് ബിഷ്‌ണോയിയുടെ വിശ്വസ്തനായ അർസൂ ബിഷ്‌ണോയിയുടെ നിർദ്ദേശ പ്രകാരം രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായ ഏഴ് പേരും ഷൂട്ടർമാരാണെന്നാണ് വിവരം. അടുത്തിടെ എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖി മുംബൈയിൽ കൊല്ലപ്പെട്ടിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘമാണ് ഏറ്റെടുത്തത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ദില്ലി പൊലീസ് അറിയിച്ചു. 

അതേസമയം, ബാബ സിദ്ദിഖി വധക്കേസിലെ ഒമ്പത് പ്രതികളുടെ റിമാൻഡ് കാലാവധി ഒക്ടോബർ 26 വരെ നീട്ടി. വിവിധ ദിവസങ്ങളിലായി അറസ്റ്റിലായ ഇവരെ ഇന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വി.ആർ പാട്ടീലിന് മുന്നിൽ ഹാജരാക്കിയിരുന്നു. കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി ശനിയാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. ഗുർമൈൽ ബൽജിത് സിംഗ്, ധർമരാജ് കശ്യപ്, ഹരീഷ് കുമാർ നിസാദ്, പ്രവീൺ ലോങ്കർ, നിതിൻ ഗൗതം സാപ്രെ, സംഭാജി കിസാൻ പർധി, പ്രദീപ് ദത്തു തോംബ്രെ, ചേതൻ ദിലീപ് പർധി, രാം ഫുൽചന്ദ് കനൂജിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 

READ MORE: അബ്ദുൾ നാസർ മദനി തീവ്രവാദ ചിന്ത വളർത്തിയെന്ന് പി.ജയരാജന്റെ പുസ്തകം; മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി