
ദില്ലി: പ്രതിപക്ഷ നേതാക്കൾ നൽകാൻ ഉദ്ദേശിക്കുന്ന നിവേദനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിക്കില്ല. ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. സുപ്രീം കോടതി പരിഗണിക്കുന്ന കേസിലാണ് പ്രതിപക്ഷം നിവേദനം നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ നേതാക്കളെ കാണുന്നത് ഉചിതമാകില്ലെന്നും ചീഫ് ജസ്റ്റിസ് നൽകിയ കത്തിൽ പറയുന്നു. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഏത് സമയവും കോടതിയുടെ വാതിലുകൾ തുറന്നു കിടക്കുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ഭരണപരമായ പരിഹാരമാണ് വേണ്ടത്. ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പ്രതിപക്ഷം ഹർജി നൽകുകയാണെങ്കിൽ നിലവിലുള്ള കേസിനൊപ്പം അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, സുപ്രീം കോടതിയിലേക്കുള്ള പ്രതിപക്ഷ മാർച്ച് സർക്കാർ തടയും. വൈകുന്നേരമാണ് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുക.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യയോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പിന്തുണയ്ക്കും. അതേ സമയം ബിജെപി എതിര്‍ക്കും. ഗ്യാനേഷിന് കീഴിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിയാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇന്ന് നിയമസഭാ മാർച്ചും നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam