
ദില്ലി: ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിക്കണമെന്നും ദില്ലി പൊലീസ്. കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. 130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും പൊലീസ് പിആർഒ എം എസ് രൺധാവ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും ദില്ലി പൊലീസ് ആഹ്വാനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam